Blogs

 

ഗുരുവായൂർ ഏകാദശി


ഗുരുവായൂർ ഏകാദശി

ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം
മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സർവ്വ ലോകൈക നാഥം

ഹരേ രാമ ഹരേ രാമ
രാമരാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണകൃഷ്ണ ഹരേ ഹരേ

വ്രതങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ഏകാദശി വ്രതമാണ് . സാധാരണയായി മറ്റുള്ള വ്രതാനുഷ്ഠാനത്താൽ പുണ്യം സമ്പാദിക്കാം . എന്നാൽ ഏകാദശിവ്രതം അനുഷ്ഠിക്കാഞ്ഞാൽ പാപം അനുഭവിക്കേണ്ടിവരും . നരകയാതനയിൽ നിന്ന് മോചനം ലഭിക്കുവാൻ വിഷ്ണുഭഗവാൻ തന്നെ നിർദ്ദേശിച്ച ഉപായമാണ് ഏകാദശിവ്രതം . ഏകാദശീവ്രതത്തിന്റെ പുണ്യഫലം വിളിച്ചോതുന്ന പുരാണകഥകൾ ധാരാളമുണ്ട് . അംബരീഷ ചരിതം ( ദ്വാദശീവ്രതം ) രുക്മാംഗദചരിതം എന്നിവ അവ യിൽ ചിലവയാണ് .

ഒരു വർഷത്തിൽ സാധാരണ നിലയിൽ 24 ഏകാദശികൾ വരും . അധിവർഷത്തിൽ അത് 26 ആയിരിക്കും . ഇവയ്ക്കെല്ലാം പ്രത്യേകം പേരുകൾ ഉണ്ട് ; വ്രതാനുഷ്ഠാനത്തിന് പ്രത്യേകം ഫലങ്ങളുമുണ്ട് .

ഏകാദശികളിൽ ഏറ്റവും പുണ്യപ്രദമായത് “ ഹരിബോധിനി അഥവാ “ ഉത്ഥാനെെകാദശി ” എന്നറിയപ്പെടുന്ന ഗുരുവായൂർ ഏകാദശിയാണ് . ആഷാഢമാസത്തിലെ “ ശയനെെകാദശി ദിവസം പാലാഴിയിലെ അനന്തശയ്യയിൽ പള്ളിയുറക്കം തുടങ്ങുന്ന ഭഗവാൻ ശ്രീനാരയണൻ ഉണർന്ന് എഴുന്നേല്ക്കുന്നത് “ കാർത്തിക ' ' അഥവാ “വൃശ്ചിക" മാസത്തിലെ ഏകാദശിയായ “ഉത്ഥാനെെകാദശി ദിവസമാണെന്നാണ് വിശ്വാസം . ആ ദിവസം പ്രത്യേകിച്ചും ഗുരുവായൂർ ക്ഷേത്രത്തിൽ അങ്ങോളമിങ്ങോളം വിഷ്ണുഭഗവാന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നുണ്ടെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു .

ക്ഷേത്രത്തിൽ ഏകാദശിക്ക് ഒരു മാസം മുമ്പുതന്നെ “ ഏകാദശിവിളക്ക് ” എന്ന പേരിൽ അറിയപ്പെടുവന്ന “ ചുറ്റുവിളക്ക് ” ആരംഭിക്കുന്നു . പാരമ്പര്യമായി ഇത് നടത്തിവരുന്നത് ചില വ്യക്തികളും പുതുതായിരൂപമെടുത്ത ചില സംഘടനകളുമാണ് . ഗുരുവായൂർ ഏകാദശി ദിവസത്തെ നടത്തിപ്പ് ദേവസ്വം തന്നെയാണ് . അന്ന് ഉദയാസ്തമനപൂജയും നടത്തപ്പെടുന്നു.

അന്നു രാവിലെ സാധാരണ ദൈനംദിന ചടങ്ങുകളും ശീവേലിയും കഴിഞ്ഞ് ഭഗവാന്റെ തിടമ്പ് അകത്തേക്ക് എഴുന്നള്ളിച്ചു കഴിഞ്ഞാൽ , കോലം , വെൺകൊറ്റക്കുട , ആലവട്ടങ്ങൾ , വെൺചാമരങ്ങൾ തുടങ്ങിയ കോപ്പുകളോടു കൂടി ഏകദേശം ഒമ്പതു മണിയോടുകൂടി കിഴക്കെ ഗോപുരത്തിൽനിന്ന് മൂന്ന് ആനകളും പഞ്ചവാദ്യവുമായി സമീപത്തുള്ള പാർത്ഥസാരഥീക്ഷേത്രത്തിലേക്ക് ഒരു എഴുന്നള്ളത്തുണ്ട് . തിടമ്പ് എഴുന്നള്ളിക്കാറില്ല എന്നതാണ് ഈ എഴുന്നള്ളത്തിന്റെ പ്രത്യേകത .

അഷ്ടമി , നവമി , ദശമി , ഏകാദശി ദിവസങ്ങളിൽ ശീവേലിക്കും വിളക്കിനും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലമാണ് ആനപ്പുറത്ത് എഴുന്നള്ളിക്കുക പതിവ് . സപ്തമി ദിവസം രാത്രി നെന്മിനി മന വക വെളിച്ചെണ്ണ കൊണ്ടാണ് വരിവിളക്കുകൾ തെളിയിക്കുന്നത് എന്നത് ഒരു പ്രത്യേകതയാണ് . പിന്നീട് എല്ലാ ദിവസവും നെയ്യ് വിളക്കുകളാണ് തെളിയുന്നത് .

ഏകാദശി ദിവസത്തെ ഉച്ചപൂജ കഴിയുമ്പോഴേക്കും ഏകദേശം വൈകുന്നേരം നാലുമണിയാകും . രാത്രി പത്തുമണിയോടുകൂടിയാണ് വിളക്കിന് എഴുന്നള്ളിക്കുന്നത് . വിളക്കു കഴിഞ്ഞു അകത്തേക്ക് തിരിച്ച് എഴുന്നള്ളിക്കുമ്പോഴേക്കും രാവിലെ ഉദ്ദേശം രണ്ടുമണിയാകും . അന്ന് “ തൃപ്പുക” എന്ന ചടങ്ങില്ല . പിന്നീട് പിറ്റേദിവസമായ ദ്വാദശി ദിസത്തെ നിർമ്മാല്യദർശനം മുതലായവ തുടങ്ങുകയായി . ദശമി ദിവസം രാവിലെ മൂന്നുമണിക്ക് നടതുറന്നാൽ ദ്വാദശി ദിവസം രാവിലെ എട്ടുണിവരെ നിവേദ്യം , പൂജകൾ , ദീപാരാധന എന്നിവയ്ക്കല്ലാതെ നട അടയ്ക്കുന്ന പതിവില്ല . ദ്വാദശി ദിവസം രാവിലെ 8 മണിക്കുതന്നെ നട അടയ്ക്കുന്നു . പിന്നീട് വൈകുന്നേരം 4 മണിക്കേ തുറക്കുകയുള്ളു .

ദ്വാദശി ദിവസം രാവിലെ “ ആചാര്യദക്ഷിണ ” അഥവാ “ ദ്വാദശിപ്പണം വെയ്ക്കുക ' എന്നൊരു ചടങ്ങുണ്ട് . യാഗങ്ങൾ നടത്തി , അഗ്നികെടാതെ നിർത്തി സൂക്ഷിക്കുന്ന , ശുകപുരം , പെരുവനം , ഇരിങ്ങാലക്കുട എന്നീ ഗ്രാമങ്ങളിലെ അഗ്നിഹോത്രിമാരാണ് ഇത് സ്വീകരിക്കാൻ അവകാശപ്പെട്ടവർ . കൂത്തമ്പലത്തിലാണ് ഈ ചടങ്ങ് നടത്തുന്നത് . ദക്ഷിണയായി ഭക്തജനങ്ങളിൽ നിന്ന് ആകെ ലഭിക്കുന്ന സംഖ്യ നാലാക്കി ഭാഗിച്ച് മൂന്നുഭാഗം മുൻപറഞ്ഞ ഗ്രാമക്കാർക്കും നാലിൽ ഒന്ന് ഗുരുവായൂർ ദേവസ്വത്തിനുമായി ഭാഗിക്കുന്നു . പരേതനായ ഒരു പരദേശി ബ്രാഹ്മണനെ ഉദ്ദേശിച്ച് ത്രയോദശി ദിവസം നടത്തിവരുന്ന "ത്രയോദശി ഊട്ടോ ” ടുകൂടി ഏകാദശിയുടെ ചടങ്ങുകൾ അവസാനിക്കുന്നു .

ക്ഷേത്രത്തിനകത്തു നടക്കുന്ന ഈ ചടങ്ങുകൾക്കുപുറമെ ഏകാദശിയുമായി ബന്ധപ്പെട്ട് വേറെയും പരിപാടികൾ നടത്തപ്പെടാറുണ്ട് ദേവസ്വം വക ഭക്തജനങ്ങൾക്ക് ഗോതമ്പു കഞ്ഞിയും വിഭവങ്ങളും നൽകപ്പെടുന്നു . ക്ഷേത്രപരിസരം മാത്രമല്ല ഗുരുവായൂർ നഗരം തന്നെ ആ കാലത്ത് ഒരു ഉത്സവ പ്രതീതിയിൽ ആകാറുണ്ട് . ദീപാലങ്കാരങ്ങൾക്കുപുറമെ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ആത്മീയ പ്രഭാഷണങ്ങളും മറ്റ് കലാപരിപാടികളും നടത്തിവരുന്നു.

ഗീതാദിനം

ഗീതാദിനം ഗുരുവായൂർ ഏകാദശി ദിവസമാണത്രെ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഗീതോപദേശം നടത്തിയത് . അതിനാൽ ഈ ദിവസത്ത “ ഗീതാദിനം ” , “ ഗീതാജയന്തി ' എന്നീ പേരുകളിൽ ഗുരുവായൂർ ക്ഷേതത്തിൽ കൊണ്ടാടുന്നു . അതിനോടുനുബന്ധിച്ച് കാലത്ത് 7 മണി മുതൽ കൂത്തമ്പലത്തിൽ വെച്ച് ഭഗവദ്ഗീത പൂർണ്ണമായി പാരായണം ചെയ്യപ്പെടുകയും പ്രഭാഷണം നടത്തപ്പെടുകയും പതിവുണ്ട് . അക്ഷരശ്ലോക മത്സരം നടത്തി അർഹരായവർക്ക് “ സുവർണ്ണമുദ്ര ” നൽകപ്പെടുന്നു.

ചെമ്പൈ സംഗീതോത്സവം

ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നടത്തിവരുന്ന ഒരു പ്രധാന പരിപാടിയാണ് ചെമ്പൈ സംഗീതോത്സവം . കർണ്ണാടക സംഗീത ചക്രവർത്തിയും ഗുരുവായൂരപ്പന്റെ ഭക്തന്മാരിൽ അഗ്രഗണ്യനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണയ്ക്കായിട്ടാണ് ഇത് നടത്തിവരുന്നത് . ഈ ഉത്സവം ഏകാദശിക്ക് പതിനഞ്ചു ദിവസം മുമ്പുതന്നെ കിഴക്കെനടയിലുള്ള “ മേല്പത്തൂർ ഓഡിറ്റോറിയ ”ത്തിൽ ആരംഭിക്കുന്നു . ആദ്യകാലത്ത് ഇത് നടത്തി വന്നിരുന്നത് മതിൽക്കെട്ടിനുള്ളിൽ വടക്കേ തിരുമുറ്റത്തുവെച്ചായിരുന്നു .

ഈ ഉത്സവത്തിൽ കേരളത്തിൽനിന്നുമാത്രമല്ല , ദക്ഷിണ ഭാരതത്തിലെ പലഭാഗത്തുനിന്നുമുള്ള സംഗീതപ്രതിഭകൾ പങ്കെടുത്തുവരുന്നു . തങ്ങൾക്ക് സ്വായത്തമായ വിദ്യകൊണ്ട് ഗുരുവായൂരപ്പനെ സേവിക്കുകയെന്നതാണ് ഈ സംഗീതവിദഗ്ധരുടെ ലക്ഷ്യം . അടുത്തകാലത്തായി ഈ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ സംഖ്യ മൂവായിരത്തോളം എത്തിയിട്ടുണ്ട് . അവസാനത്തെ അഞ്ചുദിവസത്തെ പരിപാടികൾ ആകാശവാണിയും ദൂരദർശനും പ്രക്ഷേപണം ചെയ്യാറുണ്ട് . ഏകാദശി ദിവസം രാത്രി ഇരയിമ്മൻ തമ്പിയുടെ ഭക്തിനിർഭരമായ “ കരുണചെയ്വാനെന്തുതാമസം കൃഷ്ണാ ” എന്ന കീർത്തനം അടക്കമുള്ള അഞ്ചു കീർത്തനങ്ങൾ ആലപിച്ചുകൊണ്ടാണ് ഈ ഉത്സവം സമാപിക്കുന്നത്.

ദശമി ദിവസം രാവിലെ ഒമ്പതു മണിയോടുകൂടി നടത്തപ്പെടുന്ന "പഞ്ചരത്ന കീർത്തനാലാപനത്തിൽ ശ്രോതാക്കളും പങ്കെടുക്കുന്നതായി കാണാറുണ്ട് . പതിനെട്ട് - പത്തൊമ്പതാം നൂറ്റാണ്ടിൽ പ ജീവിച്ച സാക്ഷാൽ ത്യാഗരാജസ്വാമികൾ രചിച്ച അഞ്ചു കീർത്തനങ്ങളാണിവ . “ ജഗദാനന്ദകാരക ”യെന്നാരംഭിക്കുന്ന കീർത്തനം സംസ്കൃതത്തിലും പിന്നീടുള്ള “ ദുഡുകുഗല ” , “ സധിഞ്ചനെ ” , “ കനകരുചിര ' , “ എന്തരോ മഹാനുഭാവലു ” എന്നീ നാലെണ്ണം തെലുങ്കിലും ഉള്ളവയാണ് . എല്ലാം ത്യാഗരാജസ്വാമികളുടെ ആരാധനാ മൂർത്തിയായ സാക്ഷാൽ ശ്രീരാമസ്വാമിയെ പ്രകീർത്തിക്കുന്നതുതന്നെ .

കേശവൻ അനുസ്മരണം

ഗുരുവായൂരിൽ ആനകളിൽ പ്രസിദ്ധിനേടിയത് കേശവനായിരുന്നു . കേശവൻ 1976 ഡിസംബർ 2 -ാം തിയ്യതി , ഗുരുവായൂർ ഏകാദശിയുടെ തലേദിവസമായിരുന്നു ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ വിലയം പ്രാപിച്ചത് . കേശവനെ അനുസ്മരിച്ച് എല്ലാ കൊല്ലവും അനുസ്മരണദിനത്തിൽ രാവിലെ ഗുരുവായൂർ ദേവസ്വത്തിൻ കീഴിലുള്ള ആനകള അണിനിരത്തി തിരുവെങ്കടാചലപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ഗുരുവായൂർ തെക്കേനടയിൽ “ ശ്രീവത്സം ഗസ്റ്റ് ഹൗസ് “ വളപ്പിലുള കേശവന്റെ പ്രതിമയ്ക്കുമുമ്പിൽ വരെയെത്തി അവസാനിക്കുന്ന ഘോഷയാത്ര നടത്തിവരുന്നു . അവിടെയെത്തിക്കഴിഞ്ഞാൽ കേശവന് ഹാരാർപ്പണവും ആനയൂട്ടും നടത്തിവരുന്നു ............

ഹരി ഓം

ഹരേ കൃഷ്ണാ ......

ഹരേ ഗുരുവായൂരപ്പ....

(കടപ്പാട് ) ഓൺലൈൻ മീഡിയാസ്. 

Copyright © Thazhoor Devaswom Committee 2024 -  All rights reserved.
About | Contact | Privacy Policy