Temple Customs

 

ക്ഷേത്ര ദർശനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ


1. തന്നാല്‍ കഴിയാത്ത വഴിപാടുകള്‍ നേര്‍ന്നിടരുത്

2. ക്ഷേത്രദര്‍ശനം ആരും ക്ഷണിക്കാതെ തന്നെ പോകണം.

3. ക്ഷേത്ര ദര്‍ശനത്തിന് വെറും കൈയോടെ പോകരുത്. പൂര്‍ണ്ണ മനസ്സോടെ വിളക്കിലേക്ക് എണ്ണയോ , കര്‍പ്പൂരമോ, ഒരു പൂവെന്കിലും സമര്‍പ്പിക്കണം.

4. ക്ഷേത്രമതില്‍ കെട്ടിനകത്ത് പാദരക്ഷകള്‍ ഉപയോഗിക്കരുത്.

5. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്.

6. സ്ത്രീകള്‍ മുടി അഴിച്ചിട്ട് ക്ഷേത്രദര്‍ശനം  നടത്തരുത്.

7. ദേഹശുദ്ധി വരുത്തിയതിന് ശേഷം ക്ഷേത്രദര്‍ശനം നടത്തുക. അശുദ്ധിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും , അശുദ്ധിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

8. പുല, വാലായ്മ ഉള്ളപ്പോൾ ക്ഷേത്ര ദർശനമരുത് .

9. വിവാഹ ശേഷം 4ദിവസം വധൂവരൻമാർ ക്ഷേത്ര ദർശനമരുത്.

10. ഋതുമതിയായ സ്ത്രീകൾ ഏഴു ദിവസത്തേക്കും, ഗർഭിണികൾ ഏഴാം മാസം മുതലും ക്ഷേത്ര ദർശനമരുത്. പ്രസവം കഴിഞ്ഞാൽ അമ്മയും കുഞ്ഞും, കുഞ്ഞിന്റെ ചോറൂണിനോ, അതുകഴിഞ്ഞോ മാത്രമേ ക്ഷേത്രദർശനം നടത്താവൂ.

11. നടക്കുനേരെ നിന്ന് തൊഴരുത്,നടയുടെ ഇരു ഭാഗത്തു നിന്ന് വേണം ദർശനം നടത്തുവാൻ .

12. സ്ത്രീകൾ സാഷ്ടാംഗം നമസ്കാരം നടത്തരുത് .

13. ക്ഷേത്രമതിലിനകത്ത് പുകവലിക്കുകയോ, മുറുക്കുകയോ ,തുപ്പുകയോ പാടില്ല. 

14. കൊഴിഞ്ഞുവീണത്, വാടിയത്, വിടരാത്തത്, കീടങ്ങൾ ഉള്ളത്, മുടിനാരുള്ളത്, മണത്തതോ ആയ പുഷ്പങ്ങൾ ദേവന്/ദേവിക്ക്‌ സമർപ്പിക്കരുത്.

15. ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ, നിവേദ്യ സാധനങ്ങൾ എന്നിവ ദേവന്/ദേവിക്ക് സമർപ്പിച്ചശേഷം മാത്രം തീർത്ഥവും, പ്രസാദവും സ്വീകരിക്കുക.

16. അഭിഷേകം നടക്കുമ്പോൾ പ്രദക്ഷിണം വെക്കരുത്.

17. ശാന്തിക്കാരന് സൗകര്യപ്പെടുന്ന സമയം വരെ പ്രസാദത്തിന് ക്ഷമയോടെ കാത്തിരിക്കുക.

18. ശാന്തിക്കാരൻ ശ്രീകോവിലിൽ നിന്ന് തിടപ്പിള്ളിയിലേക്കും തിരിച്ചും ഇടയ്ക്കിടയ്ക്ക് പോകേണ്ടതുകൊണ്ട് വഴി ഒതുങ്ങി നിൽക്കണം.

19. ആദരവോടെ ദക്ഷിണ കൊടുക്കുന്നതിലൂടെയാണ് വഴിപാട് പൂർണമാകുന്നത്.

20. നിവേദ്യസമയത്തും നട അടച്ചിരിക്കുമ്പോഴും തൊഴരുത് .

21. ശ്രീകോവിലിന്റെ ഓവിൽ നിന്നും വരുന്ന തീർത്ഥം വിഗ്രഹവുമായി ബന്ധപ്പെട്ട് ഒഴുകുന്നത് കൊണ്ട് ഓവ് സ്പർശിക്കരുത് . തീർത്ഥം ശാന്തിക്കാരനിൽ നിന്നും സ്വീകരിക്കുക . 

22.ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിലൂടെ മാത്രം...

Copyright © Thazhoor Devaswom Committee 2025 -  All rights reserved.
About | Contact | Privacy Policy