History

 

Kshethram History


ഐദീഹ്യം

മലബാർ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളെ തുടർന്ന് നിരവധി ഹൈന്ദവർ മതപരിവർത്തനത്തിനു വിധേയരാവുകയും അക്രമണ ഭയത്താൽ നാടുവിട്ട് പോകേണ്ട അവസ്ഥ വരികയും ചെയ്തു. ബന്ധുമിത്രാദികളെ നഷ്ടപ്പെട്ട രണ്ട് നമ്പൂതിരി സ്ത്രീകൾ കയ്യിൽ എടുക്കാവുന്നത്ര സ്വത്തുക്കളും ആരാധനാമൂർത്തിയുടെ തേവാര വിഗ്രഹവും ഭാണ്ഡത്തിലാക്കി ലക്ഷ്യമില്ലാതെ തെക്കോട്ട് യാത്രയായി. നീണ്ട അലച്ചിലിനൊടുവിൽ അവർ പ്രകൃതി രമണീയമായ ഈ പ്രദേശത്ത് എത്തപ്പെട്ടു. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന്റെ മറുകരയിൽ ഉള്ള മന്നത്തേത്ത് കാവ് കണ്ടപ്പോൾ ഇവിടം സുരക്ഷിതമാണെന്ന് തോന്നി താമസം തുടങ്ങുകയും, ആരാധനാമൂർത്തിയുടെ വിഗ്രഹം വച്ച് പൂജ ആരംഭിക്കുകയും ചെയ്തു.

അന്നത്തിനു വകയില്ലാ എങ്കിലും ഉപാസനാമൂർത്തിക്കുള്ള പൂജയും നേദ്യവും മുടങ്ങരുതല്ലോ എന്ന ചിന്തയിൽ മൂത്ത സഹോദരി പുറത്തേക്കിറങ്ങി നടക്കുവാൻ തുടങ്ങി. നടന്നു പരവശ ആയപ്പോൾ അടുത്തുള്ള കൈപ്പുഴ ഭവനത്തിൽ കയറി ദാഹജലം ചോദിച്ചു. ഓട്ടു കിണ്ണത്തിൽ വെള്ളം വാങ്ങി കുടിക്കുന്നതിനിടയിൽ അവിടെ ഒരു കള്ളു മാട്ടം കണ്ടു. തനിക്ക് ജാതി ഭ്രഷ്ട് സംഭവിച്ചതായി മനസ്സിലാക്കുകയും മറ്റെങ്ങും പോകാൻ ഇടമില്ലാത്തതുക്കൊണ്ട് ആ വീട്ടിൽ താമസിക്കാൻ ഇടയാവുകയും ചെയ്തു. അതോടെ ഒറ്റയ്ക്കായ ഇളയ സഹോദരി കൈപ്പള്ളി കാരണവരെ സമീപിച്ച് തന്റെ കഥകൾ പറഞ്ഞ് തന്റെ കൈവശമുണ്ടായിരുന്ന വാളും ചിലമ്പും കൈപ്പള്ളി കാരണവരെ ഏൽപ്പിച്ചു. അങ്ങനെ കാരണവർ അവർക്കു താമസിക്കുവാൻ തറവാടിനോട് ചേർന്ന് ഒരു കളരി സ്ഥാപിച്ചു കൊടുത്തു.

ദേവിയുടെ ഉപാസകരായിരുന്ന നമ്പൂതിരി സ്ത്രീകൾ വിധി യോഗത്താൽ വേർപെട്ടതോടെ മന്നത്തേത്ത് കാവിൽ പൂജിച്ചിരുന്ന ആരാധനാമൂർത്തി അനാഥമാവുകയും, പൂജയും തേവാരവും മുടങ്ങിയതോടെ പൈശാചിക ഭാവങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്‌തു. ആ സമയത്ത് കാവിന് അരികിൽ കൂടി കടന്നു പോകുന്നവരെ അടിച്ചുവീഴ്ത്തുന്നതും, തൃക്കോവിലപ്പനും ത്രിപ്പാറ തേവർക്കും നേദിക്കുവാൻ കൊണ്ടുപോയിരുന്ന പൂജാദ്രവ്യങ്ങൾ പലതരം സൂത്രവിദ്യകൾ കാട്ടി തഭക്തരിൽനിന്നും കൈക്കലാക്കുന്നതും പതിവാക്കിയിരുന്നു. ഇങ്ങനെയുള്ള പ്രവർത്തികൾ തൃക്കോവിലപ്പന്റെ അനിഷ്ടത്തിന് കാരണമായി. കോപാകുലനായ തൃക്കോവിലപ്പൻ ആ മൂർത്തിയെ തൽസ്ഥാനത്തു നിന്നും അച്ചൻകോവിലാറിന്റെ മറുകരയിലെ "താഴെ ഊരിലേക്ക്" (താഴൂർ) എറിഞ്ഞുകൊണ്ട് ഇങ്ങനെ കല്പിച്ചു "നിനക്കുള്ളത് അവിടെ കിട്ടും". പിന്നീട് കൈപ്പള്ളി കാരണവർക്ക് സ്വപ്നദർശനം ഉണ്ടാവുകയും അവിടെ താമസിച്ചിരുന്ന നമ്പൂതിരി സ്ത്രീയുടെ ആഗ്രഹപ്രകാരം അമ്പലം പണിത് ദേവിയെ അവിടെ കുടിയിരുത്തുകയും ചെയ്‌തു. ഇരിപ്പിടം കിട്ടിയതോടെ ആസുര ഭാവങ്ങളെല്ലാം വെടിഞ്ഞ ദേവി ശാന്തചിത്തയായി. വർഷത്തിലൊരിക്കൽ കൈപ്പള്ളിയിൽ നിന്നും "വാളും ചിലമ്പും" ആയി പിൻതലമുറക്കാർ ക്ഷേത്രത്തിലെത്തുന്ന ചടങ്ങ് ഇന്നും നിലനിൽക്കുന്നു.

ഒരു കയ്യിൽ അഭയ മുദ്രയും മറുകയ്യിൽ വരദ മുദ്രയും അണിഞ്ഞവൾ ആണ് താഴൂർ ഭഗവതി എന്നാണ് വിശ്വാസം. പീഠത്തിൽ അഷ്ടബന്ധമിട്ടുറപ്പിച്ച പഞ്ചലോഹ നിർമ്മിതമായ കണ്ണാടി ബിംബമാണ് ഇവിടുത്തെ പ്രതിഷ്ഠ. വാൽക്കണ്ണാടിയിൽ പവിത്രമായ ദേവസങ്കല്പം ആണുള്ളത്. ഭദ്രകാളിയുടെ മൂലമന്ത്രത്തിലെ ബീജാക്ഷരമായ "ഭം" അമർത്തി ഉച്ചരിക്കാറില്ല ഇവിടുത്തെ ശാന്തിക്കാർ. ദേവിയുടെ ശാന്ത സ്വഭാവം നിലനിർത്താനാണ് ഇങ്ങനെ ചെയ്യുന്നത്. പൊന്നു വെയ്‌ക്കേണ്ടിടത്തു പൂവ്‌ വെച്ച് പ്രാർത്ഥിച്ചാലും കേൾക്കും എങ്കിലും കോപിച്ചാൽ ദാക്ഷണ്യമില്ല എന്നതാണ് അനുഭവം. മലയാലപ്പുഴ ഭഗവതിയുടെ നാലു സഹോദരിമാരിൽ ഒരാളാണ് താഴൂരമ്മ എന്ന വിശ്വാസവും ഉണ്ട്. ക്ഷേത്രത്തിന്റെ പഴക്കം കാലനിർണയം അല്ലെങ്കിലും 300 വർഷങ്ങൾക്ക് മുൻപേ ഉണ്ട് എന്നാണ് വിശ്വാസം. പൂവൊത്ത മനസ്സാണ്, ക്ഷമയുടെ നെല്ലിപ്പലകയിലാണ് ഇരിപ്പ്, രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യും, പരിഭവങ്ങൾ ഉണ്ടെങ്കിലും ദുർമുഖം അധികം കാട്ടാറില്ല. ഉപാസക നാവിൽ അക്ഷരത്തിന്റെ തിരുമധുരം വിളമ്പുന്ന സരസ്വതിയായും അറിഞ്ഞു വിളിക്കുന്നവരുടെ ശിരസ്സിൽ ധനവർഷം നടത്തുന്ന ലക്ഷ്മിയായും, കൂരിരുട്ടിൽ പ്രകാശിക്കുന്ന കാളിയായും ദേവി വേഷം പകരുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളിൽ അത്യപൂർവ്വമായ അക്ഷര ദേവതാ ശില്പങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബലിക്കൽപ്പുരയുടെ പുറത്തുള്ള ചുവരിൽ 51 അക്ഷരങ്ങളിൽ നിറയുന്ന ദേവി മന്ത്രങ്ങൾ കൊത്തിയിരിക്കുന്നു. യക്ഷി അമ്പലത്തിലുള്ള ഒറ്റക്കല്ലിൽ തീർത്ത ചങ്ങല മറ്റെങ്ങും കാണാൻ കഴിയാത്ത വിസ്മയമാണ്. തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൈരവിക്കോലം എഴുന്നള്ളിക്കുന്ന ക്ഷേത്രമാണ് താഴൂർ ഭഗവതിക്ഷേത്രം.


Authentical records and evidences regarding or about the origin of the temple are not available as such. According to legends and beliefs Kaippallil family residing 1km north of temple previously reserved the right for the administration and expences (Nithyanithanam) of the temple. As per the deeds of Kaippallil family Thazhoor Bhagavathi holds prime position among the share holders of the family and the family assigned a major part of their share for temple affairs.

Bhagavathis palace and kavu are at Kaippallil and was recently renovated. The holy sword and anklet (Pallival and Chilambu) are kept in Kaippallil palace. The Vellamkudi and Guruthy is traditionally celebrated in temple and kavu every year and that day the holy anklet and the sword is brought to the temple with the traditional procession on behalf and under the supervision of Kaippallil family. Folklore is that Thazhoor Bhagavathy is the sister of Valamchuzhy Devi.

Presently the ownership of the temple is vested in the hands of Hindu Societies of Vallicode, Vazhamuttam East, Vazhamuttam West and Mullanicadu Karas. The 4 karas have separate and independent administrative bodies.A general committee consisting of 12 executive members is formed out of this independent administrative bodies to administrate the temple and its belongings.

Copyright © Thazhoor Devaswom Committee 2024 -  All rights reserved.
About | Contact | Privacy Policy